top of page
Search

ഇരുവശം കാണുന്ന കണ്ണാടി

  • Writer: Shahabaz Aman
    Shahabaz Aman
  • Jul 22, 2020
  • 1 min read

Updated: Jun 3, 2021


ree
EP Unni

ബോർഡെഴുത്തും പടം വരപ്പും ജീവിതത്തിന്റെ ഭാഗമായിരുന്ന 80 കളിൽ‌ യേശുദാസിനെയും പങ്കജ്‌ ഉദാസിനെയുമൊക്കെ പൈസക്ക്‌ വരച്ച്‌ കൊടുത്തിട്ടുണ്ട്‌‌! വാശിക്ക്‌ രജനീകാന്തിനെയും! എന്നാൽ സ്വന്തം ഇഷ്ടത്തിനു ഒരാളെ തെരഞ്ഞെടുത്ത്‌ വരച്ചത്‌ കലാഭവൻ സൈനുദ്ധീനെ ആയിരുന്നു! എന്ത്‌ കൊണ്ടാണങ്ങിനെ സംഭവിച്ചതെന്ന് അറിയില്ല.അന്നൊന്നും അത്‌ ചിന്തിച്ചുമില്ല.ഇപ്പോൾ അതറിയാൻ ഒരു കൗതുകം !സ്നേഹം നിറഞ്ഞ ഒരു പാട്‌ ചിത്രകാരന്മാർ നമ്മളെ വരച്ചു തുടങ്ങിയപ്പോൾ ആണു ആ ആഗ്രഹം കൂടിയത്‌! ഗംഭീര ചിത്രകാരനായ ആർട്ടിസ്റ്റ്‌ ശങ്കരനാണു പണ്ടേ പല കുറി വരച്ച ഒരാൾ! ബാക്കിയെല്ലാം പിൽക്കാലത്താണു! തനിക്കറിയാൻ സാധിച്ച 'റാഫി' യേയും 'ഷഹബാസ്‌ അമനെ'യും ശങ്കരൻ മാറി മാറി വരച്ചു‌! പ്രശസ്ത ചിത്രകാരൻ യൂസുഫ്‌ അറക്കലും കാർട്ടൂണിസ്റ്റും കോളമിസ്റ്റുമായ ഇ.പി യു.ഉണ്ണി യും വരച്ചതിനെക്കുറിച്ചും ഉണ്ട്‌ പ്രത്യേകം ചിലത്‌ പറയാൻ.അത്‌ പിന്നീടാവാം! എല്ലാവരും അവരുടേതായ 'പാട്ടുകാരനെ' 'കൂട്ടുകാരനെ' 'നാട്ടുകാരനെ' വരക്കുന്നു!നമുക്കും നമ്മളെക്കുറിച്ച്‌ മറ്റുള്ളവരെപ്പോലെത്തന്നെയുള്ള ഒരു പങ്കേ അറിയാൻ കഴിയൂ എന്നതാണു രസകരമായ ഒരു കാര്യം! പഴയ ഹിന്ദി സിനിമകളിലെ 'സോപ്പും പെട്ടി'‌ തന്നെയാണു ആത്യന്തികമായി സംഭവം! ആകെയുള്ള ഒരു വ്യത്യാസം മറ്റുള്ളവരുടെ ആൽബത്തിൽ ഇല്ലാത്ത കുറച്ച്‌ 'സ്വകാര്യ ചിത്രങ്ങൾ' നമ്മുടെ കയ്യിൽ എക്സ്ട്ര ഉണ്ടാകും എന്നത്‌ മാത്രമാണു! അതാണു നമ്മൾ എന്ന് നമ്മളും വിചാരിക്കുന്നു! എല്ലാം മായ! പറഞ്ഞ്‌ വന്നത്‌ വരക്കാനായി ഒരു രൂപത്തെ തിരഞ്ഞെടുക്കുന്നതെന്ത്‌ കൊണ്ടാണു എന്നതാണു! അതിനൊരുത്തരമില്ല.ഈ ഗാലറി തന്നെ നോക്കൂ!(ഏതാനും ചിത്രങ്ങളേ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളു.ഇനിയുമുണ്ട്‌.അവ പിന്നീട്‌)ഇതിൽ ഓരോ ഷഹബാസും ഓരോന്നാണു! ഷഹബാസിനേക്കാളും വരച്ചവരാണു അതിലൊക്കെ ഉള്ളത്‌! ഓരോ ചിത്രകാരും വരക്കുന്ന രൂപത്തിൽ തങ്ങളെ സ്വയം നിദർശ്ശിക്കുന്നതായിട്ടാണു തോന്നിയിട്ടുള്ളത്‌! അങ്ങനെയെങ്കിൽ,പണ്ട്‌ സൈനുദ്ധീനെ വരക്കാൻ തെരഞ്ഞെടുത്തത്‌ അന്നത്തെ സൈനുദ്ധീനിൽ സ്വയം കണ്ടെത്തിയത്‌ കൊണ്ട്തന്നെയാവാം! എന്താണു കണ്ടെത്തിയത്‌‌ എന്നത്‌ മാത്രമാണു ‌ പറഞ്ഞുതരാൻ അൽപം സങ്കീർണ്ണമായ കാര്യം! എന്നാൽ സ്വയം അറിയുമ്പോളാകട്ടെ അത്‌ വളരെ ലളിതവുമാണു! ഇതുവരെ ഷഹബാസ്‌ അമനെ വരച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി! ഇരൂവശം കാണുന്ന കണ്ണാടിക്ക്‌ നിറയേ സ്നേഹം...


Artists:

YUSUF ARAKKAL,V.K SANKARAN, ALICE MAHAMUDRA,JUMANA V.P, VISHNU C SHARMA,P.S.BANARJI,MURALI THANIKKAL,RAHUL ASOK, SUDHI ANNA, SHAMEEM,SUNIL PRASANTH,SAFAD LATHEEF,KRISHNAN MANJERI,SHAJI KALATHINGAL,PRAKASH VAYALA,BABY VARGHESE,AADHI,BABU KODUR, THE SIXTHFINGER, JAYAKRISHNAN RJ, SAI RAM, KAILAS ALAKKAL, AKASH CHACKO, BINAN SYMA, FAVAS ART,SABIQ M.,AKHI FACE DRAW



ree

ree

ree

ree

ree

ree

ree

ree

ree

ree

ree

ree

ree

ree

ree




ree

ree

ree

ree


ree

ree

ree

ree

ree

ree

ree



ree

ree

ree

ree

ree

ree

 
 
 

Comments


bottom of page